ഞാൻ മണികണ്ഠൻ. കേരളത്തിൽ എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന് ദ്വീപിലെ കുഴുപ്പിള്ളി എന്ന് കടലോരഗ്രാമത്തിൽ ജീവിക്കുന്നു. 2008 മുതൽ ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിലൂടെ എന്റെ പല അഭിപ്രായങ്ങളും ഞാൻ രേഖപ്പെടുത്തിവരുന്നു. അന്നുമുതൽ ഇതുവരെയുള്ള വർഷങ്ങളിൽ ഞാൻ എഴുതിയ ബ്ലൊഗുകൾ ഇവയാണ്.
- എന്റെ അവലോകനങ്ങൾ (My Reviews)
- എന്റെ യാത്രകൾ (My Travelogue)
- ചുവരെഴുത്തുകൾ
- Tharangni Album
- Electric Machines
- അറിയാനുള്ള അവകാശം
- My Notes
- OVMANIKANDAN (Wordpress)
ബ്ലോഗ്ഗർ നൽകുന്ന പുതിയ സംവിധാനങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയാണ് പുതിയ ബ്ലോഗുകൾ തുടങ്ങുന്നത്. 2008 മുതലുള്ള വർഷങ്ങളിൽ ഇന്റെർനെറ്റ് ലോകത്ത് പല സാമൂഹ്യമാദ്ധ്യമങ്ങൾ ഉണ്ടായിട്ടുണ്ട്. ഓർക്കുട്ടും, ഫേസ്ബുക്കും, പ്ലസ്സും എല്ലാം ഇതിനു ഉദാഹരണം ആണ്. എന്നാലും എനിക്ക് അല്പം ഇഷ്ടം കൂടുതൽ ഉള്ളത് ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിനോടാണ്. മറ്റുള്ള മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന അത്രയും ഞാൻ ഉൾപ്പടെ പലരും ഇപ്പോൾ ബ്ലോഗ് എന്ന മാദ്ധ്യമം ഉപയോഗിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. വലിയ കുറിപ്പുകൾ എഴുതാനും, അതിൽ ചിത്രങ്ങൾ ചേർക്കാനും, പൊതുവായി എല്ലാവർക്കും വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും എല്ലാമുള്ള സൗകര്യം ഈ മാദ്ധ്യമത്തെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. അതുകൊണ്ട് സാധിക്കുന്ന അവസരങ്ങളിൽ എല്ലാം ഈ മാദ്ധ്യമം ഉപയോഗപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു. ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിലൂടെ എനിക്ക് കുറെയധികം സുഹൃത്തുക്കളെ ലഭിച്ചു എന്നത് വളരെ സന്തോഷം നൽകുന്നു.
എന്റെ ചുറ്റും നടക്കുന്ന രാഷ്ട്രീയവും, സാമൂഹ്യവും ആയ സംഭവവികാസങ്ങളോട് എന്റെ യുക്തിയിൽ തോന്നുന്ന, ആ സമയത്തെ എന്റെ രാഷ്ട്രീയചായ്‌വുകൾ സ്വാധീനിക്കുന്ന അഭിപ്രായങ്ങൾ ആണ് ഇവിടെ ഞാൻ എഴുതുന്നത്. അതുകൊണ്ട് തന്നെ അത് എല്ലാവർക്കും സ്വീകാര്യമാകും എന്ന് ഞാൻ കരുതുന്നില്ല. ഈ ബ്ലൊഗിലെ പോസ്റ്റുകൾ വായിക്കുന്നവരുടെ അഭിപ്രായങ്ങൾ കൂടി അറിയാനുള്ള ആഗ്രഹം ഉള്ളതുകൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആർക്കും വിലക്കുകൾ ഇല്ല. നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഓരോ പോസ്റ്റിലും രേഖപ്പെടുത്തണം എന്നൊരു അഭ്യർത്ഥനയാണുള്ളത്.
പുതിയ പോസ്റ്റുകളെ സംബന്ധിക്കുന്ന അപ്ഡെറ്റുകൾക്കായി എന്റെ ഗൂഗിൾ പ്ലസ്സ് പേജോ ഫേസ് ബുക്ക് പേജോ റ്റ്വിട്ടെർ അക്കൗണ്ടോ പിന്തുടരാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ബ്ലൊഗുകളും ഇ-മെയിൽ വഴിയും സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment